Latest NewsIndia

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരനെ കാണൂ: (വീഡിയോ)

പാടിക്കൊടുക്കുന്ന സ്വരങ്ങൾ ശ്രദ്ധിച്ച് കേട്ടുകിടക്കുകയും അത് അതുപോലെ തന്നെതിരിച്ചു പാടുകയും ചെയ്യുന്ന ഈ കുഞ്ഞാവ അത്ഭുതമാകുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരന് വെറും മൂന്നു മാസം പ്രായം. കുഞ്ഞാവമാർക്കും ക്ലാസിക്കൽ രാഗങ്ങൾ പാടാമെന്ന് കാട്ടിത്തരികയാണ് സോഷ്യൽ മീഡിയയിലെ ഈ വീഡിയോ. പാടിക്കൊടുക്കുന്ന സ്വരങ്ങൾ ശ്രദ്ധിച്ച് കേട്ടുകിടക്കുകയും അത് അതുപോലെ തന്നെതിരിച്ചു പാടുകയും ചെയ്യുന്ന ഈ കുഞ്ഞാവ അത്ഭുതമാകുകയാണ്. ശ്രമകരമായവ പോലും നിഷ്പ്രയാസമായാണ് ഏറ്റുപാടുന്നത്.

https://www.facebook.com/GeetGandhar/videos/1773158986113992/

ഈ കുഞ്ഞാവ സൂപ്പറാണെന്നും, ഇത് ശരിക്കും അത്ഭുതം തന്നെയാണെന്നും, ആ കുഞ്ഞ് തീർച്ചയായും ഒരു പ്രതിഭാസമാണെന്നും ഒക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. വലുതാകുമ്പോൾ കുഞ്ഞാവ ഒരു വലിയ ക്ലാസിക്കൽ പാട്ടുകാരൻതന്നെയാകട്ടെയെന്ന് അനുഗ്രഹവും വരുന്നുണ്ട് .സാധാരണയായി താരാട്ട് പാട്ടുപാടി കുഞ്ഞുങ്ങളെ ഉറക്കുന്ന അമ്മമാരും കൗതുകത്തോടെയാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് .

 

shortlink

Post Your Comments


Back to top button