കൊച്ചി : കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ പോലീസിന് ഹൈക്കോടതിയുടെ അനുമതി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ് ജേക്കബ് മനത്തോടത്ത് , ഫാ.പോള്‍ തേലക്കാട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിലപാട് അറിയിച്ചത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി
സീറോ മലബാര്‍ സഭയിലെ വ്യാജരേഖാ കേസില്‍ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. വ്യാജരേഖാ തായാറാക്കിയത് ഒരു വൈദികന്റെ ആവശ്യ പ്രകാരമാണെന്നാണ് ആദിത്യന് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. വ്യാജരേഖ തയാറാക്കിയത് ആദിത്യന് ആണെന്ന് പോലീസ് വ്യക്തമാക്കി.
തേവരയിലെ കടയില്‍വെച്ചാണ് വ്യാജരേഖാ തയാറാക്കിയത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സഭയില്‍ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. അതേസമയം കേസില്‍ മുരിങ്ങൂര്‍ സാന്‍ജോ പള്ളി വികാരി ഫാ. ടോണി കല്ലൂക്കാരനെതിരെ അന്വേഷണം തുടരുകയാണ്.
Post Your Comments