ജോലിക്കിടയിൽ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകർക്ക് സമരണാഞ്ജലി നേർന്നു ഫ്രാൻസിസ് മാർപാപ്പ .ഇറ്റലിയിലെ ഫോറിൻ പ്രസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ. ഒരു രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നത്തിൽ മാധ്യമ സ്വാതന്ത്രത്തിനു നിർണ്ണായക പങ്കുണ്ട്. വ്യാജവാർത്തകൾ നൽകുന്ന പ്രവണതകൾ അവസാനിപ്പിച്ച് ദുരന്തങ്ങൾ ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുന്ന, വാർത്തകളിൽ ഇടം പിടിക്കാത്തവരുടെ ജീവിത ചിത്രങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരകളാക്കപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും അകറ്റി നിർത്തപ്പെടുന്നവരുടെയും പക്ഷം പിടിക്കുന്ന മാധ്യമപ്രവർത്തകരെയാണ് നമുക്കാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments