
മുംബൈ : ജോലിയ്ക്ക് ഇന്റര്‍വ്യൂനെത്തിയ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേമുണ്ട വില്യാപ്പള്ളി ചാത്തോത്ത് താഴ ശ്രീനിലയത്തില്‍ രാജന്റെ മകന്‍ നിധിന്‍രാജ് (26) ആണ് മരിച്ചത്. താനെയ്ക്കും മുളുണ്ടിനും ഇടയ്ക്ക് ലോക്കല്‍ ട്രെയിന്‍ പാതയോടു ചേര്‍ന്ന് രാവിലെ 8.30നും 9നും ഇടയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്.
തലശേരിയില്‍ നിന്ന് പുറപ്പെട്ട നിധിന്‍രാജ് വെള്ളിയാഴ്ച താനെയില്‍ എത്തിയിരിക്കണം. തുടര്‍ന്ന് ലോക്കല്‍ ട്രെയിനില്‍ ദക്ഷിണ മുംബൈയിലെ ട്രാവല്‍ ഏജന്‍സിയുടെ ഓഫിസിലേയ്ക്ക് പോകുകയായിരുന്നുവെന്നാണ് സംശയം. താനെയ്ക്കും മുളുണ്ടിനും ഇടയ്ക്ക് കോപ്രി പാലത്തിനുസമീപം ഇലക്ട്രിക് തൂണില്‍ ഇടിച്ചുവീണാണ് അപകടമുണ്ടായത്.
നിധിന്‍രാജ് അവസാനമായി ഫോണ്‍ചെയ്ത നമ്പരില്‍ വിളിച്ചപ്പോള്‍ ദക്ഷിണമുംബൈയിലെ മലയാളി ട്രാവല്‍ ഏജന്‍സിയുടെ ഓഫിസാണ് കിട്ടിയത്. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. മൃതദേഹം ഇന്നലെ വിമാനമാര്‍ഗം നാട്ടിലേയ്ക്കു കൊണ്ടുപോയി.
Post Your Comments