സാധാരണ പ്രസവമാണെങ്കിലും സിസേറിയന്‍ ആണെങ്കിലും അമിതമായി തടി വര്‍ദ്ധിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. പ്രസവശേഷം വ്യായാമങ്ങളും ഭക്ഷണ നിയന്ത്രണവും വരുത്തി തടി കുറക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍, സിസേറിയന്‍ ശേഷം തടി വര്‍ദ്ധിച്ചാല്‍ അത് ആരോഗ്യത്തിന് അല്‍പ്പം പ്രാധാന്യം നല്‍കി മാത്രമേ കുറയ്ക്കാന്‍ ശ്രമിക്കാവൂ. അല്ളാത്ത പക്ഷം ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം തടി കുറയ്ക്കാന്‍ അമ്മമാര്‍ ചെയ്യേണ്ട ചില സാധാരണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ….
മുലയൂട്ടുക: സിസേറിയന് ശേഷവും കുട്ടികള്‍ക്ക് നല്ലത് പോലെ മുലപ്പാല്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കലോറി കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതിലൂടെ തടി കുറയ്ക്കാന്‍ കഴിയുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും തുടര്‍ച്ചയായി കുഞ്ഞിന് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. ഇത് സിസേറിയന് ശേഷമുള്ള തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. സിസേറിയന് ശേഷം വെള്ളം കുടിക്കുന്നത് തടിയുടെ കാര്യത്തില്‍ വളരെ ഫലപ്രദമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍ക്ക് ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ശരിയായ ഭക്ഷണം: ശരിയായ രീതിയിലുള്ള ഭക്ഷണക്രമം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കാരണം കൃത്യമായ അളവില്‍ പ്രോട്ടീനും മറ്റും ലഭിച്ചാല്‍ തന്നെ ആരോഗ്യം ശരിയാവും. അതോടൊപ്പം തന്നെ ആരോഗ്യകരമായ പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും എല്ളാം ആവശ്യത്തിന് കഴിക്കണം.
വ്യായാമങ്ങള്‍: ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മാത്രമേ സിസേറിയന് ശേഷം വ്യായാമങ്ങള്‍ ചെയ്യാവൂ.
നടക്കുക: നടക്കുന്നത് എന്തുകൊണ്ടും നല്ളതാണ്. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു.
നീന്തുക: സിസേറിയന് ശേഷം നീന്തുമ്‌ബോള്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കണം. കാരണം നീന്തുന്നത് തടി കുറയ്ക്കുമെങ്കിലും സ്റ്റിച്ച് പൊട്ടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഈ വ്യായാമം ചെയ്യാന്‍ പാടുകയുള്ളൂ.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക: ചില അമ്മമാര്‍ക്ക് പ്രസവശേഷം മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാനുള്ള സാദ്ധ്യതയുണ്ട്. സിസേറിയന് ശേഷം ഇത്തരത്തിലുള്ള മാനസിക സമ്മര്‍ദ്ദവും തടി വര്‍ദ്ധിക്കുന്നതിന് കാരണമാകാം.
Post Your Comments