റിയാദ് : അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു. ഇറാനെതിരായ നീക്കം അമേരിക്ക ശക്തമാക്കി. ഇറാെതിരെ സേന പുനര്‍ വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കിയതായാണ് സൂചന. അതേസമയം, മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അടിയന്തര ജി സി സി, അറബ് ലീഗ് യോഗം ചേരും.
.
ഇറാനെതിരായ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയാണ് ജിസിസി രാജ്യങ്ങളുടെ അടിയന്തിര യോഗം വിളിച്ചത്. ഈ മാസം മുപ്പതിന് മക്കയിലാണ് യോഗം ചേരുക. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കു യാത്ര ചെയ്യരുതെന്നു പൗരന്‍മാര്‍ക്കു ബഹ്‌റൈന്‍ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള പെട്രോളിയം കയറ്റുമതിരാജ്യങ്ങള്‍ക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടല്‍മാര്‍ഗ്ഗമാണിത്. ഇതടക്കമുള്ള വിഷയങ്ങള്‍ ജിസിസി രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യും.
Post Your Comments