ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങളായി. ഇക്കാലമത്രയും ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള ഇന്റര്‍നെറ്റ് വമ്പന്മാര്ക്ക് ചാകരകാലം കൂടിയായിരുന്നു. ഫെബ്രുവരി മുതല്‍ മെയ് വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും 53 കോടി രൂപയുടെ പരസ്യമാണ് ഗൂഗിളിനും ഫേസ്ബുക്കിനുമായി ലഭിച്ചത്.
പരസ്യം നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ബി.ജെ.പിയാണ് മുന്നില്‍. ഫേസ്ബുക്കില്‍ മാത്രം 2500 പരസ്യങ്ങള്‍ക്കുവേണ്ടി അവര്‍ 4.23 കോടി രൂപയാണ് ചിലവിട്ടത്. ബി.ജെ.പിയുടെ സപ്പോര്‍ട്ടിങ് പേജുകളായ ‘My First Vote for Modi’, ‘Bharat Ke Mann Ki Baat’ and ‘Nation with NaMo’ എന്നിവയിലൂടെയുള്ള പരസ്യങ്ങള്‍ക്ക് വേണ്ടിയാണ് നാല് കോടി രൂപയിലേറെ ചിലവിട്ടത്. ഗൂഗിള്‍ പരസ്യങ്ങള്‍ക്കുവേണ്ടി ബി.ജെ.പി 17 കോടി രൂപ വേറെയും ചെലവാക്കി.
കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ 3686 പരസ്യങ്ങള്‍ക്ക് വേണ്ടി 1.46 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിച്ചിരിക്കുന്നത്. ഗൂഗിള്‍ വഴി കോണ്‍ഗ്രസ് 2.71 കോടിയുടെ പരസ്യങ്ങളും ചെയ്തു. പ്രാദേശിക പാര്‍ട്ടികളില്‍ 29.28 ലക്ഷം ചിലവിട്ട തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കില്‍ 176 പരസ്യങ്ങള്‍ക്കായി 13.62 ലക്ഷം ചിലവിട്ടിട്ടുണ്ട്.
ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറി റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി മുതല്‍ മെയ് 15 വരെയുള്ള കാലത്ത് 26.5 കോടി രൂപയുടെ പരസ്യമാണ് ഫേസ്ബുക്കിന് ലഭിച്ചത്. 1.21 ലക്ഷം പരസ്യങ്ങളാണ് ഇക്കാലയളവില്‍ ഫേസ്ബുക്കിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്. പരസ്യവരുമാനത്തില്‍ ഫേസ്ബുക്കിനേക്കാള്‍ മുന്നിലാണ് ഗൂഗിളാണ് മുന്നിട്ടു നില്‍ക്കുന്നത്. ഗൂഗിളും യുട്യൂബും വഴി ഫെബ്രുവരി 19 മുതല്‍ 14837 രാഷ്ട്രീയ പരസ്യങ്ങളാണ് വന്നത്. ഇതുവഴി 27.36 കോടി രൂപ ലഭിക്കുകയും ചെയ്തു.
Post Your Comments