Latest NewsIndia

‘ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വന്നയാള്‍ എഴുതുമ്പോൾ അതിന്റെ വിശ്വാസ്യത മനസിലാവും’ : പ്രധാനമന്ത്രി

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇതുവരെ ഉണ്ടായതിനേക്കാള്‍ ഏറ്റവും വലിയ വിഭാഗീകതയില്‍ ആണെന്നാണ് ലേഖനത്തില്‍ തസീര്‍ പറഞ്ഞത്.

ന്യൂഡല്‍ഹി: അന്താരാഷ്ട്രമാധ്യമം ടൈം മാസികയുടെ ‘വിഭാഗീകതയുടെ തലവന്‍’ ആക്ഷേപത്തിന് മറുപടിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വന്നയാള്‍ എഴുതുമ്പോള്‍ തന്നെ അതിന്റെ വിശ്വാസ്യത എന്താണെന്ന് മനസ്സിലായെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചടിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇതുവരെ ഉണ്ടായതിനേക്കാള്‍ ഏറ്റവും വലിയ വിഭാഗീകതയില്‍ ആണെന്നാണ് ലേഖനത്തില്‍ തസീര്‍ പറഞ്ഞത്.

ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നിവയെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ‘വിഭജന നേതാവ് അടുത്ത അഞ്ചു വര്‍ഷം കൂടി അതിജീവിക്കുമോ?’ എന്നായിരുന്നു ടൈം പ്രസിദ്ധീകരിച്ച പാകിസ്താനി എഴുത്തുകാരന്‍ ആതിഷ് തസീര്‍ ചോദിച്ചത്.കാര്യമായ പ്രതികരണശേഷി ഇല്ലെന്ന് ആരോപിച്ച്‌ പ്രതിപക്ഷത്തെയും രാഹുല്‍ഗാന്ധിയെയും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മോദിയ്‌ക്കെതിരേ എഴുതിയപ്പോള്‍ തന്നെ ടൈമിനെതിരേ ബിജെപി രംഗത്ത് വന്നിരുന്നു.

പാകിസ്താനി രാഷ്ട്രീക്കാരനും ബിസിനസുകാരനുമായ സല്‍മാന്‍ തസീറിന്റെയും ജര്‍ണലിസ്റ്റ് തവ്‌ലീന്‍ സിംഗിന്റെയും മകനാണ് ജര്‍ണലിസ്റ്റ് ആറ്റിഷ് തസീറെന്നും അതില്‍ പാകിസ്താനി അജണ്ടയാണ് കലര്‍ന്നിരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. പാകിസ്താനില്‍ നിന്നും ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അവര്‍ പറയുന്നുണ്ട്.അതെ സമയം രാജ്യത്തെ മതാടിസ്ഥാനത്തിൽ വിഭജനം നടത്തിയത് കോൺഗ്രസ് ആണെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button