Latest NewsIndia

കേന്ദ്ര പോലീസ് സേനകളിലെ വിരമിക്കല്‍ പ്രായം ഏകീകരിക്കുന്നു

ന്യൂഡല്‍ഹി : എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളിലെയും വിരമിക്കല്‍ പ്രായം ഏകീകരിക്കുന്നു. ഇനിമുതല്‍ വിരമിക്കല്‍ പ്രായം 60 ആക്കും. സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍ (എസ്എസ്ബി), ഐടിബിപി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയാണു കേന്ദ്ര സായുധ പൊലീസ് സേനകള്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്ന മുറയ്ക്ക് എല്ലാ സേനകളിലെയും വിരമിക്കല്‍ പ്രായം 60 ആയി ഏകീകരിക്കുന്ന ഉത്തരവ് പുറപ്പെടവിക്കുമെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

വിരമിക്കല്‍ പ്രായം ഏകീകരിക്കണം എന്ന ആവശ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സേനകളിലെ വിരമിക്കല്‍ പ്രായം 60 ആക്കാനുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയില്‍ വിരമിക്കല്‍ പ്രായം 60 ആണ്. മറ്റു സേനകളില്‍ കോണ്‍സ്റ്റബിള്‍ മുതല്‍ കമന്‍ഡാന്റ് വരെയുള്ള റാങ്കുകളില്‍ 57 ആണു പ്രായം. ഉയര്‍ന്ന റാങ്കിലുള്ളവരുടേത് 60 ആണ്.

shortlink

Post Your Comments


Back to top button