KeralaLatest News

ഭിന്നശേഷിക്കാരനായ കുഞ്ഞിന് പ്രവേശനം നിക്ഷേധിച്ച സ്കൂളിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

ഭിന്നശേഷിയുള്ള കുഞ്ഞിന് പ്രവേശനം നൽകാൻ വിസമ്മതിച്ച സ്വകാര്യ സ്കൂൾ മാനേജ്‌മെന്റിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവിട്ടു.

പൊതുവിദ്യാഭ്യാസ ഡയറക്ടറും സിബിഎസ്ഇ റീജിയണൽ ഡയറക്ടറും അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം.എറണാകുളം ഏലംകുളം സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്.ഹൈപ്പർ ആക്റ്റിവിറ്റിക്ക് ചികിത്സയിലിരിക്കുന്ന കൊച്ചുമകന് നാലാം ക്ലാസ് പ്രവേശനത്തിന് വേണ്ടിയാണ് പരാതിക്കാരൻ സ്‌കൂളിനെ സമീപിച്ചത്. പ്രവേശനം നൽകാം എന്ന് പറഞ്ഞ മാനേജ്‌മെന്റ് ഇവരിൽ നിന്നും മുൻ‌കൂർ തുകയും കൈപ്പറ്റിയിരുന്നു.തിരുവാണിയൂരിലെ പബ്ലിക്ക് സ്‌കൂളാണ് കുട്ടിയെ അഭിമുഖം നടത്തിയ ശേഷം പ്രവേശനം നൽകാമെന്ന് പറഞ്ഞു 5054 രൂപ കൈപ്പറ്റിയത്. ഇതിനു ശേഷമാണ് പ്രവേശനം നിക്ഷേധിച്ചത്. 2016ൽ ഭിന്നശേഷിക്കാർക്കുള്ള അവകാശങ്ങൾ ഉറപ്പാക്കാൻ രാജ്യത്ത് നിയമനിർമ്മാണം നടന്നിട്ടുണ്ട്‌ ഈ നിയമം കാറ്റിൽ പറത്തുന്നതാണ് സ്വകാര്യ സ്‌കൂളിന്റെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button