രാജ്‌കോട്ട്: വിശന്നു വലയുന്നവരുടെ വയറു നിറയ്ക്കാനുള്ള പദ്ധതിയുമായി രാജ്‍കോട്ടിലെ ബോല്‍ബല ചാരിറ്റബിള്‍ ട്രസ്റ്റ്. ‘റൊട്ടി ബാങ്ക്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പട്ടിണിയും ദാരിദ്രവും അനുഭവിക്കുന്നവര്‍ക്കും ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും ഭക്ഷണം എത്തിച്ച് നല്‍കുക എന്ന ലക്ഷ്യമാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.
വീടുകളില്‍ പാകം ചെയ്യുന്ന റൊട്ടികള്‍ പട്ടണത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സഹായത്തോടെ ശേഖരിച്ച് ആവശ്യമായവർക്ക് എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് റൊട്ടി ബാങ്ക്. ബോല്‍ബല ചാരിറ്റബിള്‍ ട്രസ്റ്റ് ഏകദേശം 1000 വീടുകളില്‍ നിന്ന് ഓരോ മണിക്കൂറിലും റൊട്ടി ശേഖരിച്ച് വോളന്‍റിയര്‍മാരുടെ സഹായത്തോടെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നുണ്ട്.
വിശന്ന വയറുമായി രാജ്‌കോട്ടിൽ ഒരാള്‍ പോലും ഉറങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചാരിറ്റബിള്‍ ട്രസ്റ്റിലെ അംഗങ്ങൾ പറയുന്നു.
രാജ്‍കോട്ടിന് പുറമെ ഔറംഗാബാദിലും റൊട്ടി ബാങ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Post Your Comments