ചാലിശേരി : യു.എ.ഇയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റിലായി.
അകിലാണം ചാഴിയാട്ടിരി പാറക്കല്‍വീട്ടില്‍ ഷിഹാബിനെ ചാലിശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിയെ വഞ്ചിച്ച് രണ്ട് കോടിയിലേറെ രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ഇയാളുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ മരത്തംകോട് ഇബ്രാഹിമിനെ സാമ്പത്തികമായി വഞ്ചിച്ചു എന്ന കേസിലാണ് വഞ്ചനാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസില്‍ ഷിഹാബിന്റെ പിതാവും പ്രതിയാണ് എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഗള്‍ഫിലെ ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പലപ്പോഴായി രണ്ട് കോടിയിലേറെ രൂപയുടെ മൂല്യം വരുന്ന യു.എ.ഇ ദിര്‍ഹം ഷിഹാബ് വാങ്ങിയിരുന്നു. എന്നാല്‍ നാളേറെ കഴിഞ്ഞിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്കാന് ഇയാള്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും അവിടെയും ഇബ്രാഹിമിനെ വഞ്ചിക്കുകയായിരുന്നു. നാട്ടില്‍ പിതാവിന്റെ പേരിലുള്ള പത്ത് സെന്റ് സ്ഥലം എഴുതി നല്‍കാമെന്നാണ് ഷിഹാബ് സമ്മതിച്ചിരുന്നത്. എന്നാല്‍ ഈ വസ്തു ബാങ്കില്‍ ലോണ്‍ വച്ചിരിക്കുന്നതിനാല്‍ അത് തിരിച്ചെടുക്കാന്‍ പന്ത്രണ്ട് ലക്ഷം ഇബ്രാഹിം നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കുകയും, വസ്തു എഴുതിനല്കാനായി 64000 രൂപയും അധികമായി വാങ്ങുകയുമായിരുന്നു. മെയ് പത്താം തീയതി വസ്തു ഇബ്രാഹിമിന്റെ പേരിലാക്കി നല്‍കാമെന്ന് മദ്ധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമായെങ്കിലും ഷിഹാബ് സബ് റജിസ്ട്രാര്‍ ഓഫീസില്‍ എത്താതെ ഇബ്രാഹിമിനെ ചതിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെടുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Post Your Comments