
പൊന്നാനി: മോഷണക്കുറ്റമാരോപിച്ച് 5അംഗസംഘം 14കാരനെ ക്രൂരമർദ്ദനത്തിനിരയാക്കി, മലപ്പുറം പൊന്നാനിയിൽ പതിനാല് വയസുകാരന് ക്രൂര മർദ്ദനം. മോഷണം ആരോപിച്ചായിരുന്നു 5 അംഗ സംഘത്തിന്റെ മര്‍ദ്ദനം. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്.
അതിക്രൂരമായ മര്‍ദ്ദനത്തിന് പിന്നാലെ വിവസ്ത്രനാക്കി ചിത്രം പകര്‍ത്തിയെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടു. പരിക്കേറ്റ കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments