റിയാദ് : സൗദിയ്ക്കു നേരെ ആക്രമണം നടത്തിയ ഹൂതികള്‍ക്കെതിരെ സൗദി സഖ്യസേനന തിരിച്ചടി തുടങ്ങി. സൗദിയുടെ എണ്ണപൈപ്പ് ലൈനിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് യമന്‍ തലസ്ഥാനത്തെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യസേന വ്യോമാക്രമണം തുടങ്ങിയതി. ആക്രണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ ആയുധ കേന്ദ്രങ്ങള്‍ തകര്‍ത്ത് തുടങ്ങിയെന്ന് സൗദി സഖ്യസേന അറിയിച്ചു.
ചൊവ്വാഴ്ച അരാംകോ പമ്പിങ് സ്റ്റേഷന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യമന്‍ തലസ്ഥാനമായ സന്‍ആയില്‍ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയത്. ഹൂതികളുടെ ആയുധപ്പുരകളും കേന്ദ്രങ്ങളും തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു.
Post Your Comments