പുതിയ ഫോണുകൾ അവതരിപ്പിച്ച് റിയല്‍മി. റിയല്‍മി എക്സ്, റിയല്‍മി എക്സ് ലൈറ്റ് മോഡലു കളാണ് കമ്പനി ചൈനയിൽ അവതരിപ്പിച്ചത്. പോപ്പ് അപ്പ് ഫ്രണ്ട് ക്യാമറയാണ് റിയൽ മി എക്സിന്റെ പ്രധാന പ്രത്യേകത. ആദ്യമായാണ് റിയല്‍മി ഒരു പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോണ്‍ അവതരിപ്പിക്കുന്നത്.
6.5 ഇഞ്ച് ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേ, സ്നാപ് ഡ്രാഗണ്‍ 710 പ്രൊസസർ, 48 മെഗാപിക്‌സലിന്റെ ഡ്യുവല്‍ ലെന്‍സ് റിയര്‍ ക്യാമറ, 16 മെഗാപിക്‌സലിന്റേ സെല്‍ഫി ക്യാമറ, വൂക്ക് ചാര്‍ജര്‍ സൗകര്യം എന്നിവ പ്രധാന പ്രത്യേകതകൾ. റിയല്‍മി 3 പ്രോയുടെ ചില മികച്ച ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 4ജിബി/ 64ജിബി, 6ജിബി/ 64ജിബി ,8ജിബി/ 128ജിബി എന്നീ മൂന്നു വകഭേദങ്ങളിൽ ഫോൺ ലഭിക്കും. ഇന്ത്യയില്‍ 20,000 രൂപയില്‍ താഴെവരുന്ന രീതിയിലാണ് വില നിശ്ചയിച്ചിരിക്കുന്നത്.
16 മെഗാപിക്സല്‍ സോണി ഐഎംഎക്സ് സെന്‍സര്‍ അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 25 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, 4045 എംഎഎച്ച് ബാറ്ററി കപ്പാസിറ്റി എന്നിവയാണ് റിയല്‍മി എക്സ് ലൈറ്റിന്റെ പ്രധാന സവിശേഷതകൾ. 4ജിബി/ 64ജിബി, 6ജിബി/ 64ജിബി ,8ജിബി/ 128ജിബി എന്നീ മൂന്നു വകഭേദങ്ങൾ തന്നെയാണ് ഈ ഫോണിലുമുള്ളത്. ചൈനയിൽ ആദ്യമായി വിപണിയിൽ എത്തിയ ഈ ഫോണുകൾ ഇന്ത്യയിൽ എന്ന് എത്തിക്കുമെന്ന കാര്യം കമ്പനി അറിയിച്ചിട്ടില്ല. അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
Post Your Comments