![criminal arrested](/wp-content/uploads/2019/05/criminal-arrested-1.jpg)
ന്യൂഡല്‍ഹി: കുപ്രസിദ്ധ കൊള്ളത്തലവനും 11 കൊലപാതക കേസുകളിലെ പ്രതിയുമായ വിജയ് ഫര്മാനയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളിയായ ഇയാളെ വെള്ളിയാഴ്ച ലക്നൗവിലെ ഒരു മാളില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
11 കൊലപാതകക്കേസുകളില്‍ പ്രതിയായ വിജയ് ഫര്മാനയ്ക്കെതിരെ ആഢംബര വാഹനങ്ങള്‍ മോഷ്ടിച്ചതടക്കം വേറെയും നിരവധി കേസുകളുണ്ട്. ചോദ്യം ചെയ്യലില്‍ കൊലപാതകങ്ങള്‍ താന്‍ തന്നെ ചെയ്തതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
വിജയ് ഫര്‍മാന മാളിലുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപ്പിങ് മാളും പരിസരവും വളഞ്ഞ പൊലീസ് വിജയ് ഫര്മാനയെ അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ടതോടെ രക്ഷപെടാനായി തോക്കെടുത്ത ഇയാളെ പൊലീസ് തന്ത്രപൂര്‍വ്വം കുടുക്കുകയായിരുന്നു. പഴുതുകളെല്ലാം അടച്ചാണ് രക്ഷപ്പെടാനാകാത്ത വിധം ഇയാളെ കുരുക്കിയത്.
Post Your Comments