ഡിസൈനിലെ പ്രത്യേകത മൂലം വിപണിയില്‍ മികച്ച ശ്രദ്ധ നേടിയിരിക്കുകയാണ് അസൂസ് അവതരിച്ചിരിപ്പിക്കുന്ന പുതിയ ഫോണ്‍. ഈ സ്മാര്‍ട്ട് ഫോണിലെ ബാക്ക് ക്യാമറ തന്നെ ഫ്രണ്ട് ക്യാമറയുമായി ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അസൂസിന്റെ പുത്തന്‍ ഫ്ളാഗ്ഷിപ്പ് ഫോണായ സെന്‍ഫോണ്‍ 6ലാണ് മുന്നിലും പിന്നിലും ഒരേ ക്യാമറ തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 39000 രൂപ വിലവരുന്ന സെന്‍ഫോണ്‍ 6ന്റെ മൂന്ന് വേരിയന്റുകളാണ് അസൂസ് പുറത്തിറക്കിയിരിക്കുന്നത്. പിന്‍ക്യാമറയുടെ അതേ വ്യക്തതയില്‍ ഇനി അസൂസ് സെന്‍ഫോണ്‍ 6ല്‍ ചിത്രങ്ങളെടുക്കാം.
മുന്നോട്ടും പിന്നോട്ടും തിരിക്കാവുന്ന ഫ്ളിപ് ക്യാമറയാണ് അസൂസ് സെന്‍ഫോണിന്റെ പ്രധാന പ്രത്യേകത. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണില്‍ ഐ.പി.എസ് എല്‍.സി.ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. 48 മെഗാപിക്സലിന്റെ ക്യാമറക്കൊപ്പം 13 എം.പിയുടെ വൈഡ് ആംങ്കിള്‍ ക്യാമറയും പിന്നിലും മുന്നിലും ഉപയോഗിക്കാം. ചിത്രങ്ങള്‍ക്കൊപ്പം വീഡിയോയും ഈ മുന്‍- പിന്‍ ക്യാമറയിലെടുക്കാം.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 6 ജിബി/8 ജി.ബി റാമും 64, 128, 256 ജി.ബി സ്റ്റോറേജും സെന്‍ഫോണ്‍ 6ന്റെ വ്യത്യസ്ത മോഡലുകളിലുണ്ടാകും. 5000 എം.എ.എച്ചാണ് ബാറ്ററി.
Post Your Comments