Latest NewsIndiaCrime

രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു; കാരണം ഇതാണ്

ന്യൂഡല്‍ഹി: സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് രണ്ടാനച്ഛനെ കൊലപ്പെടുത്തി. ഔട്ടര്‍ ഡല്‍ഹിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം. രണ്ടാനച്ഛനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവാവിന്റെ അമ്മ വിവാഹമോചിതയാണ്. 20 കാരനായ യുവാവിനെ കൂടാതെ ഇവര്‍ക്ക് പതിനഞ്ചു വയസുള്ള ഒരു മകളും ഉണ്ട്. ഇവര്‍ ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ആളുമായി അടുപ്പത്തിലാകുകയും ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള കുട്ടിയുമുണ്ട്.

കുറച്ച് ദിവസങ്ങളായി അമ്മയുടെ ഭര്‍ത്താവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി പ്രതിക്ക് സംശയംതോന്നിയിരുന്നു. ഇയാള്‍ സഹോദരിയെ ഉപദ്രവിക്കുമോ എന്ന യുവാവിന്റെ ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെത്തിയ അമ്മയുടെ ഭര്‍ത്താവിനെ യുവാവ് കത്തിക്കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ യുവാവിന്റെ അമ്മയുമുണ്ടായിരുന്നു. തുടര്‍ന്ന് കത്തി വലിച്ചെറിഞ്ഞ യുവാവ് തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെടുത്തു. വീടിന് സമീപം ചെറിയ ഷോപ്പ് നടത്തുകയാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button