തിരുവനന്തപുരം: കിഫ‌്ബിയുടെ മസാല ബോണ്ട‌് ലണ്ടന്‍ എക‌്സ‌്ചേഞ്ചില്‍ ഇന്ന് ഔദ്യോഗികമായി ലിസ്‌റ്റ‌് ചെയ്യും. ഇതിന് മുന്നോടിയായി ലണ്ടന്‍ സ്റ്റോക്ക് എക‌്സ‌്ചേഞ്ചില്‍ ഇന്ത്യന്‍ സമയം പകല്‍ 12.30ന‌് (പ്രാദേശിക സമയം രാവിലെ എട്ട‌്) മണിമുഴക്കി മുഖ്യമന്ത്രി ഓഹരി വിപണി തുറക്കും. സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നതും ഉദ‌്ഘാടനചടങ്ങ‌് നടത്തുന്നതും ഇതാദ്യമായാണ്. ധനമന്ത്രി ടി എം തോമസ‌് ഐസക‌്, ചീഫ‌് സെക്രട്ടറി ടോം ജോസ‌് തുടങ്ങിയവരും ചടങ്ങിൽ മുഖ്യമന്ത്രിക്ക് ഒപ്പം പങ്കെടുക്കും. അതെ സമയം ഈ ചടങ്ങിന് ശേഷം മോണ്ട‌്കാം റോയല്‍ ലണ്ടന്‍ ഹൗസ‌് ഹോട്ടലില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന‌് (പ്രാദേശിക സമയം ഉച്ചകഴിഞ്ഞ‌് മൂന്നിന്) മുഖ്യമന്ത്രി കെഎസ‌്‌എഫ‌്‌ഇയുടെ യൂറോപ്യന്‍ പ്രവാസി ചിട്ടി ഉദ‌്ഘാടനംചെയ്യും.
Post Your Comments