KeralaLatest News

സ്ത്രീകളും അഗ്നിരക്ഷാസേനയുടെ ഭാഗമാകുന്നു

കൊച്ചി: അഗ്നിരക്ഷാസേനയിൽ ഇനി സ്ത്രീകളും ഭാഗമാകുന്നു. പി.എസ്.സി. വഴി നിയമനനടപടികൾ തുടങ്ങുന്നതിന് അഗ്നിരക്ഷാവിഭാഗം സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ഫയർവുമൺ എന്നായിരിക്കും തസ്‌തികയുടെ പേര്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ത്രീകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. നിയമനം കഴിയുന്നതോടെ അഗ്നിരക്ഷാസേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാകും കേരളം.

സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് തുടങ്ങണമെങ്കിൽ സർക്കാർ ഉത്തരവ് ആവശ്യമാണെന്ന് അഗ്നിരക്ഷാവിഭാഗം ഡയറക്ടർ (ടെക്‌നിക്കൽ) ആർ. പ്രസാദ് പറഞ്ഞു. ഇതിനായി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തേയുള്ള നിർദേശമനുസരിച്ചാണെങ്കിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ 15 വീതം ഫയർവുമൺ തസ്തിക അനുവദിക്കും. ശേഷിക്കുന്ന ജില്ലകളിൽ അഞ്ചുപേരെ വീതം നിയമിക്കും.

shortlink

Related Articles

Post Your Comments


Back to top button