നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിൽ വൻ ജനപങ്കാളിത്തത്തോടെയുള്ള റോഡ് ഷോ നടത്തി പ്രിയങ്ക ഗാന്ധി. പതിനായിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്. കിഴക്കൻ യു പിയുടെ ചുമതല ഏറ്റെടുത്ത് എ ഐ സിസി ജനറൽ സെക്രെട്ടറിയായി പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത് തന്നെ ഈ പ്രദേശത്തെ ബി ജെ പി ആധിപത്യം അവസാനിപ്പിക്കാനായിരുന്നു. വാരണാസി ഉൾപ്പെടുന്നത് കിഴക്കൻ യു പിയിലാണ്. ബ്രാഹ്മണ, ബനിയ വിഭാഗക്കാരാണ് ഇവിടെ ഭൂരിപക്ഷം. ഇവരാണ് ബി ജെ പിയുടെ വോട്ട് ബാങ്കും. നേരത്തെ ഇവിടെ പ്രിയങ്ക സ്ഥാനാർത്ഥിയാകാൻ സാധ്യത കൽപിച്ചിരുന്നെങ്കിലും കോൺഗ്രസ് നേതൃത്വം ഇവരെ മത്സരിപ്പിക്കാൻ തയ്യാറായില്ല.
3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോഡി കഴിഞ്ഞ തവണ മണ്ഡലം പിടിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 56 ശതമാനവും അന്ന് മോദിക്ക് ലഭിച്ചിരുന്നു. കോൺഗ്രസിന് വേണ്ടി ഇക്കുറി അജയ് റായിയും എസ് പിയ്ക്ക് വേണ്ടി ശാലിനി യാദവും മത്സര രംഗത്തുണ്ട്.
Post Your Comments