ഭോപ്പാല്‍: യുവാവിനെയും ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെയും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു.
മധ്യപ്രദേശിലെ ദാറിയിലാണ് ദാരുണമായ സംഭവം നടന്നത്. മറ്റൊരാളുടെ ഭാര്യക്കൊപ്പം യുവാവ് ഒളിച്ചോടിയെന്നാരോപിച്ചായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്രമം. ഒളിച്ചോടിയ യുവതിയുടെ ഭര്‍ത്താവും കൂട്ടാളികളുമാണ് പരസ്യമായി മര്‍ദിച്ചത്.
ഒളിച്ചോടാന്‍ സഹായിച്ചതിനാണ് ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ക്കും മര്‍ദനമേറ്റത്. മുകേഷ് എന്നയാളുടെ ഭാര്യയെയാണ് അടുത്തിടെ കാണാതായിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവിനൊപ്പം അവരുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പ്രശ്നം പരിഹരിക്കാനെന്ന രീതിയില്‍ മുകേഷ് ഇവരെ വിളിച്ചുവരുത്തിയശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments