ഏത് മംഗളകർമ്മത്തിലും പൂജകളിലും നിലവിളക്കുകൾ തെളിക്കാറുണ്ട്. വിളക്കിലെ എണ്ണ വ്യക്തിയുടെ ദേഹസ്ഥിതിയെയും മനോഗുണത്തെയും കാണിക്കും. ജ്വാല മങ്ങിയാലും വണ്ണം കുറഞ്ഞ് നീളമില്ലാതിരുന്നാലും വേഗത്തില്‍ കെട്ടാലും അതു ദുഃഖഫലത്തെ സൂചിപ്പിക്കുന്നു.നിലവിളക്കിൽ തിരിയിടുന്നതിനും ദീപം കത്തിക്കുന്നതിനും ചില ചിട്ടകളുണ്ട്. വെറും നിലത്തോ ഏറെ ഉയർന്ന പീഠത്തിലോ നിലവിളക്കു വയ്ക്കരുത്. ഇലയോ തളികയോ പീഠമോ ഇട്ടു വേണം വിളക്കു വയ്ക്കാൻ. വെള്ളി വിളക്കിൽ നെയ് ഒഴിച്ച് വിളക്കു തെളിക്കുന്നതാണ് ഏറ്റവും ഐശ്വര്യപ്രദം. പഴകിയതും കരിപിടിച്ചതുമായ വിളക്കുകൾ കത്തിക്കരുത്. ഒരു തിരിയിട്ട് വിളക്ക് കത്തിക്കരുത്. രണ്ടു തിരി യോജിപ്പിച്ചാണു കൊളുത്തേണ്ടത്. നിലവിളക്ക് ഊതിക്കെടുത്തരുത്, തിരി പിന്നിലേക്കു നീക്കിയാണ് കെടുത്തേണ്ടത്.
Post Your Comments