അഗളി:പ്രസവിച്ച ഉടന്‍ കുഞ്ഞിനെ തോട്ടില്‍ എറിഞ്ഞ കേസില്‍ അമ്മയ്ക്ക് ശിക്ഷ വിധിച്ചു. അഗളി കൊട്ടമേട് സ്വദേശിനി മരതക (52) ആണ് കേസിലെ പ്രതി. ഇവര്‍ക്ക് 5 വര്‍ഷം കഠിന തടവും 10,000രൂപ പിഴയും ശിക്ഷ വിധിച്ചത്. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) യാണ് വിധി പ്രസ്താവിച്ചത്.
2012 ഓഗസ്റ്റ് 15നാണു കേസിനാസ്പദമായ സംഭവം. പ്രസവിച്ച ഉടന്‍ മരതകം ഭൂതിവഴി ഊരിനടുത്തുള്ള കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്കു പെണ്‍കുഞ്ഞിനെ എറിഞ്ഞു കളയുകായായിരുന്നു. തുടര്‍ന്ന് അട്ടപ്പാടിയിലെ കാട്ടില്‍ നിന്ന് പുഴുവരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ട് ദിവസം കാട്ടില്‍ ജീവനോടെ കിടന്ന കുഞ്ഞിനെ ആടുമേയ്ക്കാനെത്തിയ ഊരിലെ പാപ്പാള്‍ എന്ന സ്ത്രീയാണ് കണ്ടെത്തിയത്.
ശരീരമാസകലം പുഴുവരിച്ചു ഗുരുതരാവസ്ഥയില്‍ മുള്‍ പടര്‍പ്പില്‍ കിടന്ന കുഞ്ഞിനെ പൊലീസ് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിക്കു പൂര്‍ണ ആരോഗ്യം വന്ന ശേഷം ആശുപത്രിയില്‍ വച്ചു പൊലീസ് ശിശു സംരക്ഷണ സമിതി മുഖേന മലമ്പുഴയിലെ പ്രോവിഡന്‍സ് ഹോമിനു കുഞ്ഞിനെ കൈമാറി. സ്വാതന്ത്ര്യ ദിനത്തില്‍ കണ്ടെത്തിയ കുഞ്ഞിനു പൊലീസ് സ്വതന്ത്ര എന്നാണ് പേരിട്ടിരിക്കുന്നത്.
Post Your Comments