ശ്രീനഗർ : ജമ്മു കശ്മീരിൽ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ബധേർവ്വയിൽ കന്നുകാലികളുമായി പോയ യുവാവിനെയാണ് വെടിവെച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ പശു സംരക്ഷകർ എന്ന് ആരോപണം. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. റോഡുപരോധിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യതയെ തുടർന്നു ബധേര്‍വയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.
Post Your Comments