KeralaLatest NewsIndia

റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുത്: കോടിയേരി

കണ്ണൂർ കാസർഗോഡ് തുടങ്ങിയ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് വ്യാപക കള്ളവോട്ട് നടന്നത്.

തിരുവനന്തപുരം : കാസർകോട് നാലു ബൂത്തുകളിൽ റീ പോളിംഗ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കള്ളവോട്ടിനെതിരെ പരാതി നൽകിയത് തന്നെ സിപിഎമ്മാണ് .റീ പോളിംഗിൽ കള്ളവോട്ട് ആവർത്തിക്കരുതെന്നും കോടിയേരി പറഞ്ഞു . കണ്ണൂർ കാസർഗോഡ് തുടങ്ങിയ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് വ്യാപക കള്ളവോട്ട് നടന്നത്.

സംഭവത്തിൽ സിപിഎം മുസ്‌ലിം ലീഗ് പ്രവർത്തകർ ആണെന്ന് കണ്ടെത്തിയിരുന്നു.ഏപ്രിൽ 23 നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നത് . മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം 12 കള്ളവോട്ടുകളാണ് സ്ഥിരീകരിച്ചത് . കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിലെ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ സായൂജിനെതിരെ കേസെടുത്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button