ന്യൂഡല്‍ഹി•നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനാണെന്ന പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ അഭിപ്രായം ബിജെപിയുടെ നിലപാടല്ലെന്ന് ബിജെപി വക്താവ് ജിവിഎൽ നരസിംഹറാവു. പ്രസ്താവനയിൽ ഇവർ മാപ്പു പറയണമെന്നും റാവു പറഞ്ഞു. മാലേഗാവ് സ്‌ഫോടനത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള പ്രഗ്യ ഭോപ്പാലിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ്.
ഗോഡ്‌സെ ഹിന്ദു തീവ്രവാദി ആണെന്ന കമലഹാസന്റെ പ്രസംഗത്തിന് മറുപടിയായായിരുന്നു പ്രഗ്യയുടെ പ്രസ്താവന.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഒരു ഹിന്ദുവാണ്, അയാളുടെ പേര് നാഥുറാം ഗോഡ്സേ എന്നാണ് കമൽഹാസൻ പറഞ്ഞത്. തമിഴ്നാട്ടിലെ അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ മക്കൾ നീതി മയ്യം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവേയായിരുന്നു കമലിന്റെ പ്രസ്താവന. ഇതേത്തുടർന്ന് അദ്ദേഹത്തിനെതിരെ വലിയ പ്രതിഷേധങ്ങളും ചെരുപ്പേറും ഉണ്ടായി. മധുരയിലെ തിരുപ്പാറന്‍കുണ്ട്രത്ത് തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കവെയാണ് ചെരുപ്പേറുണ്ടായത്. ബിജെപി-ഹനുമാൻ സേന പ്രവർത്തകർ ചേർന്നാണ് അക്രമം നടത്തിയത്.
Post Your Comments