തിരുവനന്തപുരം•പ്രാവച്ചമ്പലത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടയ്ക്കോട് മാങ്കൂട്ടം ഹരിലയം വീട്ടില്‍ മോഹനന്‍-ഗീത ദമ്പതികളുടെ മകളള്‍ ഹരിത മോഹന്‍ (23) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹരിത ഒരു സ്വകാര്യസ്ഥാപനത്തില്‍ ലാബ് അസിസ്റ്റന്റ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഇതിന് അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന മറ്റൊരു പരീക്ഷ കൂടി എഴുതണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടതനുസരിച്ച് ഫീസ് അടച്ചിരുന്നു. എന്നാല്‍ പരീക്ഷ ഇതുവരെയും നടന്നില്ല. ഇതില്‍ ഹരിതയ്ക്ക് കടുത്ത മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments