കൊല്ലം : രഞ്ജിത്ത് ജോണ്‍സനെ `കൊലപ്പെടുത്തിയത് അതിക്രൂരമായി : വിരല്‍കൊണ്ട് കണ്ണ് ചൂഴ്ന്നെടുത്തും വായില്‍ മൂത്രം ഒഴിച്ചുകൊടുത്തും ക്രൂരമായി പീഡിപ്പിച്ചുവെന്ന് പ്രതികളുടെ മൊഴി.
ഇഞ്ചിഞ്ചായി പീഡിപ്പിക്കുന്നതിനിടയില്‍ വിരല്‍ കൊണ്ടു കണ്ണു ചൂഴ്ന്നെടുത്തെന്നും വെള്ളം ചോദിച്ചപ്പോള്‍ വായില്‍ മൂത്രം ഒഴിച്ചു കൊടുത്തെന്നും തെളിവെടുപ്പിനിടയില്‍ പ്രതികള്‍ പൊലീസിനോടു പറഞ്ഞു. വിചാരണ തടവുകാരായി ജയിലില്‍ കഴിയുമ്പോഴും വിചാരണയ്ക്ക് കോടതിയില്‍ കൊണ്ടുവരുമ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കളോടും പൈശാചിക പീഡനത്തിന്റെ കഥകള്‍ പ്രതികള്‍ വിവരിക്കുമായിരുന്നു. ആയുധം ഉപയോഗിക്കാതെ, ഇടിച്ചും തൊഴിച്ചുമാണു കൊലപ്പെടുത്തിയത്.
ചാത്തന്നൂര്‍ പോളച്ചിറ ഏലായിലെ വിജനമായ സ്ഥലത്തു കൊണ്ടുപോയി കെട്ടിയിട്ടു ചുറ്റും നിന്നു മര്‍ദിക്കുകയായിരുന്നു. വാരിയെല്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇതിനിടയിലാണു വിരല്‍ കൊണ്ടു കണ്ണു ചൂഴ്ന്നെടുത്തത്. വടി കൊണ്ടു മൃഗീയമായി തല്ലി. മര്‍ദനം സഹിക്കാന്‍ കഴിയാതായപ്പോള്‍ കൊന്നുകളയാന്‍ രഞ്ജിത്ത് തന്നെ അവരോടു പറഞ്ഞു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ ഇടതുകാലിന്റെ മുട്ടിനു താഴെ അസ്ഥി മാത്രമേ ഉണ്ടായിരുന്നുള്ളു. ക്രൂരമര്‍ദനം തുടങ്ങുമ്പോള്‍ കൊല്ലുമെന്നു രഞ്ജിത്ത് ജോണ്സണ് കരുതിയില്ല. അടിച്ചൊടിച്ചാല്‍ വഴിയില്‍ ഉപേക്ഷിക്കരുതെന്നും വീടിനകത്തു കൊണ്ടിടണമെന്നും രഞ്ജിത്ത് അവരോടു പറഞ്ഞു.
Post Your Comments