Latest NewsKerala

അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി

ക​ണ്ണൂ​ര്‍: അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്ബലിയോട് ത​ന്ന​ട മാ​യാ​ബ​സാ​റി​ല്‍ ക​ട​മു​റി​യു​ടെ മു​ക​ളി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കി​ഴ്ത്ത​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ല​ക്ഷ്മി (80), മ​ക​ന്‍ ര​ജി​ത്ത് (45) എ​ന്നി​വ​രെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കി​ഴ്ത്ത​ള്ളി​യി​ലെ വീ​ടും സ്ഥ​ല​വും വി​റ്റ് ത​ന്ന​ട ബ​സാ​റി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇരുവരും. ര​ജി​ത്ത് ത​ളി​പ്പ​റ​ന്പി​ലെ പെ​ട്രോ​ള്‍ പ​ന്പി​ല്‍ ജോ​ലി ​ചെ​യ്തു വ​രുകയായിരുന്നു. ഒരു മാസം മുന്‍പാണ് കണ്ണൂരിലെ പെട്രോള്‍ പമ്ബിലേക്ക് മാറിയത്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും രോ​ഗ​വു​മാ​വാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എ​ട​ക്കാ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button