കാട്ടുതീ വ്യാപിച്ചതിനെ തുടർന്നു മെക്സിക്കോ സിറ്റിയിൽ അന്തരീക്ഷ മലിനീകരണം ശക്തമായി. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലാണ് തീയെത്തുടർന്നുള്ള പുക നഗരത്തിൽ വ്യാപിച്ചിരിക്കുന്നത്. മെക്സിക്കോയുടെ തെക്കൻ ഭാഗങ്ങളിലും മധ്യ അമേരിക്കയിലുമാണ് കാട്ടുതീ പടരുന്നത്. നഗരവാസികളോട് പുറത്ത് ഇറങ്ങരുതെന്നും വാതിലുകൾ അടച്ച് വീടിനുള്ളിൽ തന്നെ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ മലിനീകരണം നടക്കുന്ന മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നാണ് മെക്സിക്കോ. മറ്റു നിരവധി ഘടകങ്ങൾ ഇതിനു കാരണമാകുന്നുണ്ടെങ്കിലും കാട്ടുതീയാണ് മുഖ്യ കാരണം.
Post Your Comments