Latest NewsIndia

പാകിസ്ഥാൻ ,ചൈന ഉൾപ്പെട്ട രാജ്യങ്ങൾക്ക് താക്കീത്: പാരാ കമാൻഡോസ്, ഗരുഡ്, മാർകോസ് എന്നീ ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ പോരാളികളുടെ മുഴുവൻ കരുത്തുമായി പുതിയ സേനാ വിഭാഗം

പാരാ കമാൻഡോസിനാകും ഇതിന്റെ നേതൃ ചുമതല . നിയമനം അടക്കമുള്ള കാര്യങ്ങളിലെ നടപടികൾ തുടങ്ങിക്കഴിഞ്ഞു .

ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ ലോകരാജ്യങ്ങൾ പലപ്പോഴായി പ്രകീർത്തിച്ചതാണ് . എന്നാൽ ഇപ്പോൾ ഇന്ത്യയുടെ കര,നാവിക,വ്യോമസേനകളുടെ മുഴുവൻ കരുത്തുമായി പ്രത്യേക സേനാ വിഭാഗം വരുന്നു .ഇന്ത്യൻ ആർമിയിലെ അത്യന്തം അപകടകാരികളായ പോരാളികൾ എന്നറിയപ്പെടുന്ന ഇന്ത്യൻ കരസേനയുടെ പാരാ കമാൻഡോസ് , ആകാശ തന്ത്രങ്ങളാൽ എതിരാളികളെ വിറപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോസ്, ശത്രു സൈന്യത്തിന്റെ കപ്പലിൽ പോലും ബോംബ് ഘടിപ്പിക്കാൻ കഴിവുള്ള ഇന്ത്യൻ നാവികസേനയുടെ മാർകോസ് എന്നിവരാകും പ്രത്യേക വിഭാഗത്തിൽ ഉണ്ടാകുക .

കര,നാവിക,വ്യോമ സേനകൾക്ക് പ്രത്യേകം വിഭാഗങ്ങൾ ഇതിൽ ഉണ്ടാകുമെങ്കിലും ആക്രമണങ്ങൾ നിശ്ചയിക്കുന്നത് മൂന്ന് സേനാവിഭാഗങ്ങളും ഒരുമിച്ചായിരിക്കും . തുടക്കത്തിൽ 200 സേനാ ഉദ്യോഗസ്ഥരുമായിട്ടാകും പ്രത്യേക സേന പ്രവർത്തനം ആരംഭിക്കുക . ക്രമേണ ഇത് 2000 ലേറെയായി വർധിപ്പിക്കും.എൻ ഡി എ സർക്കാർ അധികാരത്തിലേറിയതിനു ശേഷം മോദി മൂന്നു സേനാ തലവന്മാരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു .

പാകിസ്ഥാൻ ,ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ സംയുക്ത സൈനിക വിഭാഗം രൂപീകരിക്കാൻ പദ്ധതികൾ ആരംഭിച്ചതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു . ഇന്ത്യൻ സൈന്യത്തിനു കൂടുതൽ കരുത്തേകുന്ന പദ്ധതികളെ കുറിച്ച് പഠിക്കാൻ 2012 ൽ നിയോഗിക്കപ്പെട്ട നരേഷ് ചന്ദ്ര കമ്മിറ്റിയാണ് ഇത്തരത്തിൽ സംയുക്ത സൈനിക വിഭാഗത്തിന്റെ രൂപീകരണത്തെ കുറിച്ച് ശുപാർശ ചെയ്തിരുന്നത് .എന്നാൽ കമ്മിറ്റി നൽകിയ റിപ്പോർട്ട് നടപ്പാക്കാൻ അന്ന് അധികാരത്തിലിരുന്ന യു പി എ സർക്കാർ തയ്യാറായില്ല .

പദ്ധതി ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കിൽ പാക് തീവ്രവാദികൾ ഇന്ത്യയിൽ നടത്തിയ പല ആക്രമണങ്ങളും ഒഴിവാക്കാമായിരുന്നു. പാരാ കമാൻഡോസിനാകും ഇതിന്റെ നേതൃ ചുമതല . നിയമനം അടക്കമുള്ള കാര്യങ്ങളിലെ നടപടികൾ തുടങ്ങിക്കഴിഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button