കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. കൊല്ലപ്പെട്ട ബേബിയുടെ സഹോദരന്‍ എ.പി ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പ്രോസിക്യൂട്ടറെ മാറ്റിയത് മന്ത്രി എംഎം മണി ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാനാണ് എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.മുന്‍ സര്‍ക്കാര്‍ നിയമിച്ച സ്പെഷല്‍ പ്രോസിക്യൂട്ടറായ സിബി ചേനപ്പാടിയെ പിരിച്ചുവിട്ട നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്
കേസില്‍ ഇദ്ദേഹത്തിനു പ്രോസിക്യൂഷന്‍ നടത്താം. സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റി പകരം എന്‍.കെ. ഉണ്ണികൃഷ്ണനെ നിയമിച്ചതിനെതിരെ അഞ്ചേരി ബേബിയുടെ സഹോദരന്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി നടപടി.പിരിച്ചുവിട്ടതു രാഷ്ട്രീയ പരിഗണനയിലാണെന്ന ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്ബുണ്ടെന്നും രാഷ്ട്രീയ ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിട്ടതു നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി
Post Your Comments