Latest NewsKerala

സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുന: സംഘടന ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുന: സംഘടന ഉടന്‍ ഉണ്ടാകും. പാര്‍ട്ടിയില്‍ സമഗ്രമായ പുനഃസംഘടന നടത്താന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം ചുമതലപ്പെടുത്തി. അടുത്ത തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുള്ള സംഘടനാപ്രവര്‍ത്തനം താഴേതട്ട് മുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. പുനഃസംഘടനയില്‍ ജംബോ കമ്മിറ്റികള്‍ പാടില്ലെന്നും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പുനഃസംഘടനാ നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. കെ.പി.സി.സിയിലും പാര്‍ട്ടിയുടെ താഴേതട്ടുകളിലും സമഗ്രമായ അഴിച്ചുപണി ഉണ്ടാവും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാകുമെങ്കിലും അത് കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനത്തിലെ മികവുകൊണ്ടോ പാര്‍ട്ടിയുടെ ശക്തി കൊണ്ടോ ആകില്ലെന്നാണ് രാഷ്ട്രീയകാര്യസമിതിയുടെ വിലയിരുത്തല്‍. പ്രത്യേകമായ രാഷ്ട്രീയസാഹചര്യമാണ് ഇക്കുറി ഉണ്ടായിരുന്നത്. 20 സീറ്റുകളിലും യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രതീക്ഷ. ന്യൂനപക്ഷ, ഭൂരിപക്ഷ സമുദായങ്ങള്‍ ഒരുപോലെ യു.ഡി.എഫിനെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഇത് അതേ നിലയില്‍ മുന്നോട്ട് പോകണമെന്നില്ല. ഇത് കണക്കാക്കി വേണം സംഘടനാപ്രവര്‍ത്തനം.പ്രവര്‍ത്തനമികവ് കണക്കാക്കി വേണം കമ്മിറ്റിയംഗങ്ങളെ നിശ്ചയിക്കാന്‍. പുനഃസംഘടന സംബന്ധിച്ച മാനദണ്ഡങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്ത് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button