ബോളിവുഡിലെ സൂപ്പർ താരം സൽമാൻ ഖാന്റെ ആരാധകർ ഇപ്പോൾ ജൂൺ അഞ്ചാം തിയതിക്കായി കാത്തിരിക്കുകയാണ്. മൂന്നു കാരണങ്ങളാണുള്ളത്. ഒന്ന് ഭാരത് എന്ന സൽമാന്റെ പുതിയ ചിത്രം അന്നാണ് റിലീസിനൊരുങ്ങുന്നത്, മാത്രമല്ല അന്നു തന്നെയാണ് റമദാൻ നോമ്പ് കാലത്തിനു ശേഷമുള്ള ഈദ് ആഘോഷവും നടക്കുക. മറ്റൊരു പ്രത്യേകത കൂടി ആ ദിവസത്തിനുണ്ട്. ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരവും ജൂൺ അഞ്ചിനു തന്നെയാണ്. ഇന്ത്യയിലെ രണ്ടു പ്രധാന മതങ്ങളായി തന്നെ കണക്കാക്കുന്ന ബോളിവുഡിന്റെയും ക്രിക്കറ്റിന്റെയും ആരാധകർക്ക് ആവേശമായി മാറും ജൂൺ 5 എന്ന കാര്യത്തിൽ സംശയമില്ല. സ്വാതന്ത്രാനന്തര ഇന്ത്യയിലെ കാഴ്ചകൾ ഒരു സാധാരണ മനുഷ്യന്റെ കണ്ണിലൂടെ നോക്കി കാണുന്നതാണ് പുതിയ സൽമാൻ ചിത്രത്തിന്റെ പ്രമേയം. കത്രീന കൈഫ്, തബു, ജാക്കി ഷെറഫ് എന്നിവരും സൽമാനൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്. അലി അബ്ബാസ് സഫറാണ് സംവിധാനം.
Post Your Comments