ജയ്പുര്‍: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് 116 ഇരുമ്ബാണികള്‍ നീക്കം ചെയ്തു. രാജസ്ഥാനിലെ ബുണ്ടിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ബലോക ശങ്കറി (49)ന്റെ വയറ്റില്‍നിന്നാണ് 6.5 സെന്റീമീറ്റര്‍വരെ നീളമുള്ള ഇരുമ്ബാണികള്‍ കൂട്ടത്തോടെ നീക്കം ചെയ്തത്. ആണികള്‍ക്കൊപ്പം ഇരുമ്ബ് പെല്ലറ്റും നീളമുള്ള വയറും നീക്കംചെയ്തു.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയ യുവാവിന്റെ എക്സറേ ഫലത്തിലാണ് ഇരുമ്ബ് വസ്തുക്കള്‍ കണ്ടെത്തിയത്. ശരീരത്തില്‍ ഇത്രയും അധികം ഇരുമ്ബ് വസ്തുക്കള്‍ എങ്ങനെ കടന്നുകൂടിയെന്ന് യുവാവിന് വ്യക്തമല്ല. രോഗി സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments