കൊളംബോ: വര്‍ഗീയ ആക്രമണത്തിനെ തുടർന്ന് സമൂഹമാധ്യമ നെറ്റ്വര്‍ക്കുകള്‍ക്കും മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്കും ശ്രീലങ്കയില്‍ താത്കാലിക വിലക്ക്. ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് ഭരണകൂടം വിലക്കേർപ്പെടുത്തിയത്. ഈസ്റ്റര്‍ ദിന ആക്രമണങ്ങളുടെ തുടര്‍ച്ചയായി മോസ്കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
ഞായറാഴ്ച ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ ചിലോ നഗരത്തില്‍ മോസ്കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അക്രമികള്‍ കൂട്ടംചേര്ന്നതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ഒരു ദിവസം നിങ്ങള്‍ കരയേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്. ഇത് ആക്രമണ ഭീഷണിയാണെന്നു കരുതിയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. അബ്ദുള്‍ ഹമീദിനെ പോലീസ് അറസ്റ്റ് ചെയ്തു. മോസ്കുകള്‍ക്കും മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയ ഒരു സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments