ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കിനു മുകളില്‍ പാമ്ബിനെ കണ്ട് യാത്രക്കാരന് ഞെട്ടി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കാസര്‍കോട്ടാണ് സംഭവം. കാസര്‍കോടുനിന്ന് കുറ്റിക്കോലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ വണ്ടിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
കിലോമീറ്ററുകളോളം ബൈക്കിന്റെ ഹാന്‍ഡിലിനോട് ചേര്‍ന്ന മീറ്റര്‍ ബോക്സിനടിയില്‍ ഒളിച്ചിരുന്ന വിഷപ്പാമ്ബ് യുവാവിനൊപ്പം സഞ്ചരിച്ചു. റോഡുപണി നടക്കുന്ന ഭാഗത്ത് എത്തിയപ്പോള്‍ ബൈക്ക് ഗട്ടറില്‍ വീഴുകയും പാമ്ബ് തല നീട്ടി പെട്രോള്‍ ടാങ്കിന്റെ മുകളിലേക്ക് ഇഴഞ്ഞെത്തുകയുമായിരുന്നു. പരിഭ്രാന്തനായ യുവാവ് ബൈക്ക് ഒതുക്കി റോഡരികില്‍ ഉണ്ടായിരുന്നവരോട് സംഭവം പറയുകയായിരുന്നു.
Post Your Comments