ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവുവും ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിനും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നു. സ്റ്റാലിന്റെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് ഫലം വരാൻ പത്ത് ദിവസം മാത്രം ശേഷിക്കെ ദക്ഷിണേന്ത്യയിലെ രണ്ടു പ്രധാന നേതാക്കൾ തമ്മിലുള്ള ചർച്ചയ്ക്ക് വലിയ മാനങ്ങൾ ഉണ്ട്.
ഇത്തവണ കോൺഗ്രെസ്സിനോ ബി ജെ പിക്കോ ഒറ്റയ്ക്കു അധികാരത്തിലെത്താൻ സാധിക്കില്ലെന്നാണ് ചില സര്‍വേകള്‍ പറയുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രാദേശിക പാർട്ടികൾ ഇത്തവണത്തെ സർക്കാർ രൂപീകരണത്തിൽ നിർണായക സ്വാധീനമാകും.
കോൺഗ്രസ്സ്-ബി ജെ പി ഇതര മതേതര സർക്കാർ രാജ്യത്ത് അധികാരത്തിൽ എത്തണമെന്ന പക്ഷക്കാരനാണ് ചന്ദ്രശേഖര റാവു. സ്റ്റാലിൻ ആകട്ടെ കോൺഗ്രസ്സുമായി സഖ്യം ചേർന്നാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments