കാസര്‍കോട്: ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ വീണ്ടും സമാന ആരോപണം. നിലവില്‍ സസ്‌പെന്‍ഷനിലുള്ള അധ്യാപകര്‍ മുമ്പും ഇത്തരത്തില്‍ ഉത്തരക്കടലാസ് തിരുത്തിയതായി സംശയം.
അതേസമയം സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
വിജയശതമാനം കൂട്ടാനാണ് അധ്യാപകര്‍ ഉത്തരക്കടവലാസില്‍ ക്രമക്കേട് വരുത്തിയത്. പ്രിന്‍സിപ്പാളും അധ്യാപകനും ഇതില്‍ പങ്കുണ്ട്. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ഉത്തരക്കടലാസുകള്‍ തിരുത്താനായി പ്രിന്‍സിപ്പാള്‍ കെ റസിയയും അധ്യാപകന്‍ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. അധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകള്‍ മാറ്റി എഴുതുകയും 32 എണ്ണത്തില്‍ തിരുത്തല്‍ വരുത്തിയതായും കണ്ടെത്തിയിരുന്നു.
കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയേക്കും. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഡിഎഫും ബിജെപിയും.
Post Your Comments