Latest NewsKerala

ചൂർണിക്കര സംഭവത്തിൽ കേസെടുക്കാൻ വിജിലൻസ് ശുപാർശ

കൊച്ചി: ആലുവ ചൂര്‍ണിക്കരയിലെ നിലംനികത്താന്‍ വ്യാജ ഉത്തരവ് തയാറാക്കിയ സംഭവത്തില്‍ കേസെടുക്കാൻ വിജിലൻസ് ശുപാർശ. വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യറാക്കി.എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം.റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് മറ്റെന്നാൾ കൈമാറും. കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. ഫോർട്ട് കൊച്ചി ആർഡിഒയുടെ വ്യാജ രേഖ ഉണ്ടാക്കിയതായി സംശയം.

കേസിന്റെ സത്യാവസ്ഥ വിജിലന്‍സ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് പറഞ്ഞിരുന്നു.തൃശൂര്‍ മതിലകം സ്വദേശി ഹംസയുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലം നികത്താനാണ് ലാന്‍ഡ് റവന്യൂ കമ്മിഷണരുടെ വ്യാജ ഉത്തരവ് തയാറാക്കിയത്. വിഷയം റവന്യൂമന്ത്രി ശ്രദ്ധയില്‍പ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ അറിയാതെ കാര്യങ്ങള്‍ നടന്നു എന്നാണ് അറിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button