മനാമ: ആണവകരാറില്‍നിന്ന് പിന്മാറുമെന്ന ഇറാന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടൂതല്‍ പടക്കോപ്പുകള്‍ എത്തിച്ച് അമേരിക്കയുടെ പ്രകോപനം. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും പോര്‍ വിമാനങ്ങളും പടക്കപ്പലും അമേരിക്ക ഗള്‍ഫിലേക്ക് അയച്ചു. യുഎസ് മറൈന്‍ കോപ്സിലെ 22 യൂണിറ്റ്, ഹെലികോപ്റ്ററുകള്‍, മറൈനുകള്‍, കരയിലും കടലിലും സഞ്ചരിക്കാവുന്ന വാഹനങ്ങള്‍ എന്നിവയുമായാണ് പടക്കപ്പല്‍ യുഎസ്എസ് അര്‍ലിങ്ടണ്‍ ഗള്‍ഫിലേക്ക് തിരിച്ചത്. ഗള്‍ഫ് കടലില്‍ യുഎസ്എസ് അബ്രഹാം ലിങ്കണ്‍ സ്ട്രൈക്ക് ഗ്രൂപ്പുമായി ഇത് ചേരും. ഗള്‍ഫിലെ യുഎസ് അഞ്ചാം കപ്പല്‍പ്പടയും സെന്‍ട്രല്‍ കമാന്‍ഡുമായി ചേര്‍ന്നാകും പ്രവര്‍ത്തനം.
ബി-52 ബോംബര്‍ വിമാനങ്ങള്‍ ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളമായ അല്‍ ഉദൈദില്‍ എത്തി. ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍, അത്യാധുനിക വിമാനങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് പാട്രിയട്ട് സംവിധാനം. ബോംബര്‍ വിമാനങ്ങളുമായാണ് യുഎസ്എസ് അബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കഴിഞ്ഞദിവസം മെഡിറ്ററേനിയനില്‍നിന്ന് ഗള്‍ഫിലേക്ക് തിരിച്ചത്.
മേഖലയിലെ യുഎസ് സൈന്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് സൈനിക വിന്യാസത്തിന്റെ ലക്ഷ്യമെന്നും ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, തങ്ങളെ വിരട്ടാനുള്ള മനഃശാസ്ത്ര യുദ്ധമാണ് സൈനിക വിന്യാസമെന്ന് ഇറാന്‍ ആരോപിച്ചു. ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍മാറുകയും മറ്റു നടപടികള്‍ സ്വീകരിക്കുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരാജയപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ തങ്ങള്‍ യൂറേനിയം സമ്പുഷ്ടീകരണം പുനഃരരാംഭിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments