മേയ് മാസത്തിലെ രണ്ടാമത്തെ ഞായര്‍ മാതൃദിനമായി ആഘോഷിക്കുകയാണ് ലോകം. എന്നാല്‍ മാതൃദിനം പ്രമാണിച്ച് അമ്മമാര്‍ക്ക് ആശംസ നേര്‍ന്നുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി മാത്തുകുട്ടിയുടെ കുറിപ്പ്. അടുക്കളയില്‍ കഴുകാന്‍ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവച്ചുള്ള മാത്തുക്കുട്ടിയുടെ വാക്കുകള്‍ വൈറലാകുന്നു
മാത്തുക്കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതില്‍ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതല്‍ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്ബോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മള് ഗെയിം ഓഫ് ത്രോണ്‍സിന്റെ അവസാന സീസണിലേക്കും വാട്സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്ബോള്‍ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
അവരിവിടെയാണ്!!
കാണുമ്ബോള്‍ തന്നെ നമുക്ക് സ്ക്രോള്‍ ചെയ്ത് കളയാന്‍ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങള്‍ക്ക് മുന്പില്.
ആലോചിക്കുമ്ബോള്‍ നാണക്കേട് തോന്നുന്നുണ്ട്. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകള്‍ നേരാന്‍ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചില് കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്.
Post Your Comments