
ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് വിഷ്ണു പ്രഭൃതിദേവന്‍മാര്‍ക്കും ദേവിമാര്‍ക്കും പ്രീതികരമാണ്. ഏകാദശി വ്രതത്തിന് ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട്. ദശമി ദിവസം പകല്‍ ഒരുനേരം മാത്രമേ ആഹാരം കഴിക്കാൻ പാടുള്ളൂ. നെല്ലരിച്ചോർ ഭക്ഷിക്കാൻ പാടില്ല.ഏകാദശി നാളില്‍ ശുദ്ധോപവാസം ആയിരിക്കണം. ശുദ്ധോപവാസദിവസം തുളസീ തീര്‍ഥം സേവിക്കാം. ദ്വാദശി നാളില്‍ പകല്‍ ഒരു നേരം മാത്രം ആഹാരം കഴിക്കണം. ഇങ്ങനെ മൂന്ന് രാത്രി ആഹാരം കഴിക്കരുത് . പകല്‍ ഉറങ്ങാന്‍ പാടില്ല.
Post Your Comments