KeralaLatest News

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: ഉദ്യാഗസ്ഥരടക്കമുള്ളവരുടെ പട്ടിക തയ്യാറാക്കന്‍ വിജിലന്‍സ്

പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റേയും കമ്പിയുടേയും സാമ്പിള്‍ പരിശോധന ഫലം കിട്ടിയതിനു ശേഷമായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കും. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌ക്കോയിലെയും ആര്‍ഡിഎസ് കമ്പനിയിലേയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് നിര്‍മ്മാണത്തിലെ വീഴ്ചകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം തയ്യാറാക്കുക. കേസില്‍ എ പി എം മുഹമ്മദ് ഹനീഷ് അടക്കമുള്ളവരുടെ മൊഴി എടുക്കും. 2014 ല്‍ പാലത്തിന്റെ നിര്‍മ്മാണ സമയത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോപ്പറേഷന്‍ എംഡിയായിരുന്ന മുഹമ്മദ് ഹനീഷ്.

അതേസമയം കേസില്‍ എഫ്‌ഐആര്‍ നടപടികള്‍ ഇപ്പോള്‍ ഉണ്ടാകില്ല. പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റേയും കമ്പിയുടേയും സാമ്പിള്‍ പരിശോധന ഫലം കിട്ടിയതിനു ശേഷമായിരിക്കും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

അതേസമയം അറ്റകുറ്റ പണികളുടെ ഭാഗമായി പാലത്തിലെ പഴയ ടാറിങ്ങ് പൂര്‍ണമായും നീക്കം ചെയ്തു. പാലത്തിന്റെ ഉപരിതലം വൃത്തിയാക്കി വിദഗ്ദ്ധരുടെ നിര്‍ദ്ദേശം സ്വീകരിച്ച ശേഷം വീണ്ടും റീ ടാറിംഗ് നടത്തും. പാലം അടച്ചതോടെ എറണാകുളം ബൈപ്പാസില്‍ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

പാലത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്വം യുഡിഎഫ് സര്‍ക്കാരിനാണെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും വി കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എയുടേയും കോലം കത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button