കൊല്‍ക്കത്ത: കുറച്ചു ദിവസമായി ആനയും ആനപ്രേമവുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും. ഇവിടെയും ആനതന്നെയാണ് താരം. കരുതും പോലെ ആളത്ര നിസാരക്കാരനൊന്നുമല്ല. പഞ്ചാബി ഹൗസില്‍ ഹരിശ്രീ അശോകന്‍ പറയുന്ന പോലെ ഇവന് പട്ടയും പനയും ഒന്നുമല്ല പ്രിയം ചോര്‍… ചോര്‍.. അതെ വീടുകളില്‍ ഉണ്ടാക്കി വെച്ച ചോറ് ജനല്‍ വഴിയും അടുക്കള വാതില്‍ വഴിയുമെല്ലാം തുമ്പിക്കൈ ഇട്ട് എത്തി പിടിച്ച് അകത്താക്കും. ഈ ആനക്കള്ളനാണ് ഇപ്പോള്‍ ബംഗാളില്‍ താരമായിരിക്കുന്ന ഭാത്ബൂട്ട്! അഥവാ അരിക്കള്ളന്‍.
വീടുകളില്‍ അമ്മമാര്‍ കഷ്ട്‌പ്പെട്ട് വെച്ചുണ്ടാക്കുന്നത് മോഷ്ടിച്ചു തിന്നുന്ന ഈ ഭാത് ഭൂട്ടിന് തൊട്ടടുത്തിരിക്കുന്ന മറ്റ് വിഭവങ്ങളൊന്നും വേണ്ട. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് കമന്റുകളും ലൈക്കുകളുമെല്ലാം ധാരാളം ലഭിച്ചിട്ടുണ്ട്. എല്ലാം അടച്ചു പൂട്ടി വെച്ചില്ലെങ്കില്‍ ഉണ്ണാന്‍ കയ്യും കഴുകി വരുന്നവര്‍ പട്ടിണി കിടക്കേണ്ടി വരുമെന്നും ചിലര്‍ പറഞ്ഞു.
Meet Bhaatbhoot. Bhaatbhoot is a male elephant from the Dooars region of West Bengal, India. The name Bhaatbhoot means "Rice Ghost" in Bengali and Assamese, and refers to his taste for steamed rice.
Date: August 2018#wildlife #elephant #rice #WestBengal pic.twitter.com/EPxaNp0iwZ— Abhiroop Chatterjee (@Logicoraptor) May 10, 2019
പശ്ചിമബംഗാളിലെ ദുവാരസിലാണ് ഭാത്ബൂട്ടിനെ കാണാനാവുക. ചിലപട്ട വനത്തിലും ജല്‍ദാപറ നാഷണല്‍ പാര്‍ക്കിലുമൊക്കെയാണ് ഭാത്ബൂട്ട് അലഞ്ഞുതിരിയാറുള്ളത്. അഭിരൂപ് ചാറ്റര്‍ജി എന്നയാളാണ് ട്വിറ്ററില്‍ ഭാത്ബൂട്ടിനെക്കുറിച്ചുള്ള വിശേഷം പങ്കുവച്ചത്. ഒപ്പം രസകരമായൊരു ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ കേണല്‍ രോഹിത് ശര്‍മ്മ പകര്‍ത്തിയ ഭാത്ബൂട്ടിന്റെ ചിത്രമാണ് ട്വീറ്റിനൊപ്പം അഭിരൂപ് പങ്കുവച്ചിരിക്കുന്നത്.
Post Your Comments