![isis](/wp-content/uploads/2019/05/isis-1.jpg)
ന്യൂഡല്‍ഹി: ബുദ്ധി പൂര്‍ണിമ ദിനമായ മെയ് 12ന് ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉള്‍മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകളാണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുത്. ഇതുസംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ചയാണ് ബുദ്ധപൂര്‍ണിമ. ബുദ്ധ പൂര്‍ണിമ ദിനത്തില്‍ ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ബംഗാളില്‍ ഹിന്ദു- ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് കര്‍ശന സുരക്ഷ ശക്തിപ്പെടുത്തി.
രണ്ടാഴ്ച മുമ്പ് ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിനെ ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം പ്രചരിച്ചിരുന്നു.
Post Your Comments