ലോസ് ഏഞ്ചിലസ്: മിഷന് ഇംപോസിബിള്‍ ഡയറക്ടർ ബേരി ക്രെയിനിന്റെ മരണത്തില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. നോര്‍ത്ത് കരോളിനയയിലെ എഡ്വേഡ് ഹിയറ്റ് എന്ന 52 കാരനാണ് അറസ്റ്റിലായത്. മിഷന് ഇംപോസിബിള്‍, ദല്ലാസ് ഹവായ് ഫൈവ് ഒ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.
കോഫീ കപ്പില്‍ നിന്നും സിഗരറ്റ് കുറ്റിയില്‍ നിന്നും ലഭിച്ച ഡിഎന്‍എ അടിസ്ഥാനത്തിന്റെ ലഭിച്ച തെളിവുകളെത്തുടര്ന്നാണ് അറസ്റ്റ്. 1985 ജൂലൈ 5 നാണ് ബേരി ക്രെയിന്‍ കൊല്ലപ്പെട്ടത്. വീട്ടിലെ ജോലിക്കാരിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെലിഫോണിന്റെ വയര്‍ കഴുത്തില്‍ ചുറ്റിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
Post Your Comments