തിരുവനന്തപുരം: ആലുവയില്‍ ചൂര്‍ണിക്കരയില്‍ നിലം നികത്താനായി വ്യാജ രേഖ ചമച്ച കേസ് പോലീസില്‍ നിന്നും വിജിലന്‍സിലേയ്ക്ക്. കേസിന്റെ തുടരന്വേഷണം പൂര്‍ണമായും വിജിലന്‍സിന് കൈമാറും. ഇതിനെ തുടര്‍ന്ന് വ്യാജ രേഖ കേസ് വിവാദത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും. കേസില്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥന് പിടിയിായ സാഹചര്യത്തിലാണ് അന്വേഷണം പൂര്‍ണമായും വിജിലന്‍സ് ഏറ്റെടുക്കുന്നത്.
കേസില്‍ ഇടനനിലക്കാരന്‍ അബു പിടിയിലായതോടെയാണ് റവന്യുവിലെ ഉന്നത ഉദ്യാഗസ്ഥര്‍ക്കും പങ്കുണ്ടെന്ന വിവരം പുറത്തു വന്നത്. പിന്നീട് അബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അരുണാണ് ചൂര്‍ണിക്കര വില്ലേജില്‍ 25സെന്റ് നിലം നികത്താനായി തയ്യാറാക്കിയ വ്യാജ ഉത്തരവില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍പതിപ്പിച്ചത്. രണ്ടു വര്‍ഷത്തോളം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്ന അരുണിനെ സ്വഭാവ ദൂഷ്യത്തെത്തുടര്‍ന്ന് സ്ഥാനത്തു നിന്നും പുറത്താക്കുകയായിരുന്നെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
അതേസമയം, വ്യാജ ഉത്തരവ് നിര്‍മിച്ചതില്‍ മുഖ്യ ഇടനിലക്കാരനായ കാലടി സ്വദേശി അബുവിനെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം ഇന്നും ചോദ്യം ചെയ്യും. അബുവും അരുണും ഉള്‍പ്പെടുന്ന സംഘം നടത്തിയ മറ്റ് ഭൂമിയിടപാടുകളും പോലീസ് അന്വേഷിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടായേക്കും.
Post Your Comments