
ഇന്ന് വിപണിയില്‍ സുലഭമായ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ പരസ്യം നോക്കിയാല്‍ ഒരു കാര്യം മനസ്സിലാകും. അതില്‍ മിക്കതിലും കറ്റാര്‍വാഴയുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് അവകാശപ്പെടുന്നത്. കറ്റാര്‍വാഴയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട് എന്നതൊരു സത്യമാണ്. കറ്റാര്‍വാഴ ജ്യൂസ് പോലും ഇന്ന് ഏവര്‍ക്കും സുപരിചിതമായ ഒന്നാണ്.ആറായിരം വര്‍ഷങ്ങളായി ഔഷധമായും സൗന്ദര്യരസക്കൂട്ടായും ഉപയോഗിക്കുന്ന ചെടികൂടിയാണിത്. വരണ്ട കാലാവസ്ഥയിലും വളരുന്ന ഇത് ഒരിനം കള്ളിമുള്‍ച്ചെടിയാണ്. മിക്കവരും കരുതിയിരിക്കുന്നത് കറ്റാര്‍ വാഴ മുടിവളരാന്‍ മാത്രമുള്ള ഔഷധ സസ്യമാണെന്നാണ്. എന്നാല്‍ കറ്റാര്‍ വാഴയ്ക്ക് മറ്റ് പല ഔഷധ ഗുണങ്ങളും ഉണ്ട്.
കറ്റാര്‍ വാഴ നെഞ്ചെരിച്ചില്‍ തടയുന്നു. ഉദര വ്രണങ്ങളെ സുഖപ്പെടുത്തുന്നു. അസിഡിറ്റി മൂലം ഉണ്ടാകുന്ന ദഹനക്കേട് അകറ്റുന്നു. പൊള്ളല്‍ വേഗം സുഖപ്പെടുത്തുന്നു. ആര്‍ത്തവവേദന അകറ്റുന്നു. സന്ധികളിലുണ്ടാക്കുന്ന വീക്കം കുറയ്ക്കുന്നു. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം കുറയ്ക്കുന്നു. കറ്റാര്‍വാഴ നീരും പച്ചമഞ്ഞളും അരച്ചു ചേര്‍ത്ത ലേപനം വ്രണങ്ങളും കുഴിനഖവും മാറാന്‍ വെച്ചുകെട്ടിയാല്‍ മതി. ഇലനീര് പശുവിന്‍ പാലിലോ ആട്ടിന്‍പാലിലോ ചേര്‍ത്ത് സേവിച്ചാല്‍ അസ്ഥിസ്രാവത്തിന് ശമനമുണ്ടാകും.നിര്‍ജലീകരണം തടയുന്നു. കറ്റാര്‍വാഴ ജ്യൂസില്‍ പൊട്ടാസ്യം ഉണ്ട്. ബ്ലഡ് ഫ്‌ലൂയിഡ് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
കറ്റാര്‍വാഴ നീരിനോടൊപ്പം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയും ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് കറ്റാര്‍വാഴ. പ്രത്യേകിച്ച് ശൈത്യകാലത്താണ് ദഹനപ്രശ്നങ്ങള്‍ ഗുരുതരമാകുന്നത്. എന്നാല്‍ എന്നും രാവിലെ കറ്റാര്‍വാഴ ജ്യൂസ് കഴിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കറ്റാര്‍വാഴയിലടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും സഹായിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. കറ്റാര്‍വാഴയില്‍ നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്ന ഘടകങ്ങളുണ്ട്.
ഇത് സന്ധികളിലെയും പേശികളിലെയും വേദനയ്ക്ക് ആശ്വാസം നല്‍കും. കറ്റാര്‍വാഴയുടെ നീര് കഴിച്ചാല്‍ എരിച്ചിലും സന്ധികളിലെ വേദനയും കുറയും. പല്ല്, മോണരോഗങ്ങള്‍ക്ക് കറ്റാര്‍വാഴ നീര് ശമനം നല്‍കും. പല്ലുകളും മോണയും വൃത്തിയാക്കാനുള്ള മൗത്ത് വാഷായും ഇത് ഉപയോഗിക്കാം. കറ്റാര്‍വാഴ നീര് പതിവായി ഉപയോഗിച്ചാല്‍ പല്ല് കേടുവരുന്നതും തടയാം. കറ്റാര്‍വാഴയുടെ നീര് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഇത് വഴി നല്ല ആരോഗ്യവും ലഭിക്കും. ഇത്തരത്തില്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധ കലവറയാണ് കറ്റാര്‍ വാഴ. എത്ര സ്ഥല പരിമിതിയിലും ഏത് കാലാവസ്ഥയിലും വീട്ടിനുള്ളില്‍ തന്നെ വളര്‍ത്താന്‍ പറ്റുന്ന ഒരു ഔഷദസസ്യമാണ് കറ്റാര്‍ വാഴ.
Post Your Comments